ലോക പരിസ്ഥിതി ദിനത്തിൽ യൂത്ത് കോൺഗ്രസ് കാഞ്ഞങ്ങാട് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പരിസ്ഥിതി ദിനാചരണം സംഘടിപ്പിച്ചു.

ലോക പരിസ്ഥിതി ദിനത്തിൽ
 യൂത്ത് കോൺഗ്രസ് കാഞ്ഞങ്ങാട് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ  പരിസ്ഥിതി ദിനാചരണം സംഘടിപ്പിച്ചു. 

പരിസ്ഥിതിയുടെ പുനസ്ഥാപനം
 യുവജനങ്ങളിലൂടെ എന്ന മുദ്രാവാക്യമുയർത്തി  നിയോജക മണ്ഡലത്തിൽ  വൃക്ഷത്തൈ വിതരണ പരിപാടിയുടെ ഉദ്ഘാടനം രാജ്മോഹൻ ഉണ്ണിത്താൻ എംപി യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി നോയൽ ടോമിൻ ജോസഫിന്  വൃക്ഷത്തൈ കൈമാറി നിർവഹിച്ചു.ആദ്യ ഫല വൃക്ഷ തൈ എംപി നാടുകയും ചെയ്തു. 
ഒരുവർഷം നീണ്ടുനിൽക്കുന്ന വിവിധ പരിസ്ഥിതി പുനസ്ഥാപന പരിപാടികൾ നടത്തും.
നിയോജക മണ്ഡലം പ്രസിഡണ്ട് സന്തു ടോം ജോസ്, ഡി.വി കൃഷ്ണൻ,  പ്രവീൺ തോയമ്മൽ, സുധാകരൻ, സിജോ അമ്പാട്ട്, കൃഷ്ണ ലാൽ തോയമ്മൽ,
സന്ദീപ് ഒഴിഞ്ഞവളപ്പ്, ഷാജി കവ്വായി, ഷിബിൻ ഉപ്പിലിക്കൈ, വിക്രമൻ, റഫീഖ്
എന്നിവർ ആശംസകൾ അറിയിച്ച് സംസാരിച്ചു.

Comments