- Get link
- X
- Other Apps
- Get link
- X
- Other Apps
Stills📸 : akilesh nagumugam 9809871377
ബള്ളൂര്‍ ക്ഷീരോത്പാദക സഹകരണ സംഘം കിന്നിംഗാര്‍ യഡുകുളം കോംപ്ലക്‌സില്‍ എന്‍.എന്‍.നെല്ലിക്കുന്ന് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ ബള്ളൂര്‍ ഗ്രാമപഞ്ചായത്ത് മെമ്പര്‍ എം.ശ്രീധര അധ്യക്ഷനായി. സഹകരണ സംഘം പ്രസിഡന്റ് രാജഗോപാല കൈപങ്കല റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പാല്‍ ശേഖരണം ഉദ്ഘാടനം കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സിജി മാത്യൂ നിര്‍വ്വഹിച്ചു. ബെള്ളൂര്‍ പഞ്ചായത്ത് മെമ്പര്‍മാരായ ബി.എന്‍ ഗീത, ദുര്‍ഗദേവി, കാറഡുക്ക് ബ്ലോക്ക് ഡി.ഇ.ഒ അരവിന്ദ് ബാലന്‍, ഡോ. സിനു വര്‍ഗ്ഗീസ്, കുളദപ്പാറക്ഷീര സഹകരണ സംഘം പ്രസിഡന്റ് എ.എ മനോഹര, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധി ബിനുമോന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ചടങ്ങില്‍ ക്ഷീര സഹകരകരണ സംഘം ബോര്‍ഡ് മെമ്പര്‍ കല്ലഗ ചന്ദ്രശേഖര്‍ റാവു സ്വാഗതവും സഹകരണ സംഘം സെക്രട്ടറി ബി. സുജയകുമാരി നന്ദിയും പറഞ്ഞു.
പതിനേഴ് വര്‍ഷം മുന്‍പ് ആരംഭിച്ച കുളദപ്പാറ സഹകരണ സംഘം മാത്രമാണ് നിലവില്‍ ബള്ളൂര്‍ പഞ്ചായത്തില്‍ പ്രവര്‍ത്തിച്ചു വരുന്നത്. പുതിയതായി ആരംഭിച്ച സഹകരണ സംഘത്തില്‍ നൂറ് കര്‍ഷകരെ പ്രദീക്ഷിക്കുന്നുവെന്നും ഒരു വര്‍ഷത്തിനുള്ളില്‍ ആയിരം ലിറ്റര്‍ പാല്‍ അളക്കാന്‍ സാധിക്കുമെന്നും ബള്ളൂര്‍ ക്ഷീര സഹകരണ സംഘം പ്രസിഡന്റ് രാജഗോപാല കൈപങ്കല പറഞ്ഞു. സ്റ്റോക്ക്് റൂം, ഓഫീസ്, പര്‍ച്ചേസ് സെന്റര്‍ എന്നിവയാണ് ഉദ്ഘാടനം ചെയ്ത കെട്ടിടത്തില്‍ ഒരുക്കിയിരിക്കുന്നത്. കൂടുതല്‍ ക്ഷീര കര്‍ഷകരുള്ള ബള്ളൂര്‍ പഞ്ചായത്തില്‍ സഹകരണ സംഘത്തിന് വലിയ പ്രസക്തിയുണ്ട്.
- Get link
- X
- Other Apps
Comments
Post a Comment