- Get link
- X
- Other Apps
- Get link
- X
- Other Apps
*ഇനിയൊരു തരംഗം വേണ്ട കോവിഡ് ബോധവൽക്കരണം ആരംഭിച്ചു*
കോവിഡ് മൂന്നാം തരംഗം ബാധിക്കാതെ കാസർകോട് ജില്ലയിൽ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കാൻ ഇനിയൊരു തരംഗം വേണ്ട ബോധവൽക്കരണ ക്യാമ്പൈൻ ആരംഭിച്ചു. ജില്ലാതല ഐ ഇ സി കോർഡിനേഷൻ കമ്മിറ്റി യോഗത്തിൽ ജില്ലാ കളക്ടർ ഡോ.ഡി .സജിത് ബാബുവാണ് ടാഗ് ലൈൻ പ്രഖ്യാപിച്ചത്. ഒന്നും രണ്ടും തരംഗങ്ങളിൽ നിന്ന് പ്രതിസന്ധി അതിജീവിച്ച സമുഹം ഇനിയൊരു തരംഗം വരാതിരിക്കാൻ ജാഗ്രത പാലിക്കണമെന്ന് യോഗം നിർദ്ദേശിച്ചു.. ശാസ്ത്രീയമായി പ്രതിരോധ മാർഗങ്ങളായ മാസ്ക് ധരിക്കുന്നതിനും ആളുകളുമായി രണ്ടു മീറ്റർ അകലം പാലിക്കുന്നതിനും സോപ്പോ സാനിറ്റൈസറോ ഇടക്കിടെ ഉപയോഗിക്കുന്നതും ഉൾപ്പടെ പ്രതിരോധ പ്രവർത്തനങ്ങൾ തുടരണം. കോ വിഡ് നിയന്ത്രണമാർഗനിർദ്ദേശങ്ങൾ കർശനമായി പാലിക്കണം. ഇനിയൊരു തരംഗം വരാതിരിക്കാൻ എല്ലാവരും ജാഗ്രത പാലിക്കണം.
വിദ്യാലയ വർഷം ആരംഭിച്ചുവെങ്കിലും മാഷ് പദ്ധതി കോ വിഡ് പ്രതിരോധത്തിൻ്റെ ഭാഗമായി തുടരുമെന്ന് കളക്ടർ പറഞ്ഞു. പദ്ധതി തുടരാൻ ഉചിതമായ നടപടി സ്വീകരിക്കാൻ വിദ്യാഭ്യാസ ഉപഡയറക്ടർക്ക് നിർദ്ദേശം നൽകി. മഞ്ചേശ്വരം, കാസർകോട് താലൂക്കുകളിൽ പട്ടികജാതി പട്ടികവർഗ കോളനികളിൽ കോവിഡ് വ്യാപനം നിയന്ത്രിക്കാൻ തുളു ഭാഷയിൽ പ്രത്യേക ബോധവൽക്കരണം സംഘടിപ്പിക്കാൻ തീരുമാനിച്ചു. ഇതിനായി കേരളതുളു അക്കാദമി, ആരോഗ്യ വകുപ്പ് മാസ് മീഡിയ വിഭാഗം, ജില്ലാ പട്ടികവർഗ വികസന ഓഫീസർ: ജില്ലാ പട്ടികജാതി വികസന ഓഫീസർ തുടങ്ങിയവരെ ചുമതലപ്പെടുത്തി.
കോവിഡ് വാക്സിൻ സുരക്ഷിതമാണെന്ന പ്രചരണം ശക്തമാക്കി. ജില്ലയിൽ പ്രതിദിനം 55 വാർഡുകളിൽ ഒരു വാർഡിൽ. 75 പേരെ വീതം കോ വിഡ് പരിശോധന നടത്തുന്ന കൊറോണ കോർ കമ്മിറ്റിയുടെ തീരുമാനവുമായി എല്ലാവരും സഹകരിക്കണമെന്നും നിർദ്ദേശിച്ചു. കമ്മിറ്റി കൺവീനർ ജില്ലാ ഇൻഫർമേഷൻ ഒഫീസർ എം.മധുസൂദനൻ റിപ്പോർട്ട് അവതരിപ്പിച്ചു. എ ഡി എം അതുൽ സ്വാമിനാഥ്
ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ കെ.വി.പുഷ്പ
ജില്ലാ പട്ടികജാതി വികസന ഓഫീസർ. മീനാറാണി
ജില്ലാ പട്ടികവർഗ വികസന ഓഫീസർ സാജു , ഡപ്യൂട്ടി മാസ് മീഡിയ ഓഫീസർ സയന.
മാഷ് ജില്ലാ കോഡിനേറ്റര്‍ പി ദിലീപ്കുമാര്‍ , കേരളതുളു അക്കാദമി ചെയർമാൻ ഉമേഷ് സാലിയൻ, ശുചിത്വമിഷൻ അസി. കോർഡിനേറ്റർ പ്രേമരാജൻ
കെ എസ് എസ് എംജില്ലാ കോർഡിനേറ്റർ ജിഷോ ജെയിംസ് , ഐ പി ആർ ഡി അസിസ്റ്റൻറ് എഡിറ്റർ പി പി വിനീഷ്
ഐ സി ഡി എസ്ഹെഡ് അക്കൗണ്ടൻ്റ് രജീഷ് കൃഷ്ണ തുടങ്ങിയവർ പങ്കെടുത്തു.
- Get link
- X
- Other Apps
Comments
Post a Comment