കാസര്‍കോട് ജില്ലയില്‍ 919 പേര്‍ക്ക് കൂടി കോവിഡ്, 825 പേര്‍ക്ക് രോഗമുക്തി

കാസര്‍കോട് ജില്ലയില്‍ 919 പേര്‍ക്ക് കൂടി കോവിഡ്, 825 പേര്‍ക്ക് രോഗമുക്തി


കാസര്‍കോട് ജില്ലയില്‍ 919  പേര്‍ കൂടി കോവിഡ് 19 പോസിറ്റീവായി. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 32 ആണ്. ചികിത്സയിലുണ്ടായിരുന്ന 825 പേര്‍ക്ക് കോവിഡ് നെഗറ്റീവായി. നിലവില്‍ 15449 പേരാണ് കോവിഡ് ചികിത്സയിലുള്ളത്.

*ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 19388 പേര്‍*

വീടുകളില്‍ 18501 പേരും സ്ഥാപനങ്ങളില്‍ 887 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 19388 പേരാണ്. പുതിയതായി 1248 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 4110 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു. 1440 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 1142 പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. 766 പേരെ ആശുപത്രികളിലും കോവിഡ് കെയര്‍ സെന്ററുകളിലുമായി നിരീക്ഷണത്തില്‍ പ്രവേശിപ്പിച്ചു. ആശുപത്രികളില്‍ നിന്നും കോവിഡ് കെയര്‍ സെന്ററുകളില്‍ നിന്നും 825 പേരെ ഡിസ്ചാര്‍ജ് ചെയ്തു.

57617 പേര്‍ക്കാണ് ജി ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 41744 പേര്‍ക്ക് ഇതുവരെ കോവിഡ് നെഗറ്റീവായി.

Comments