- Get link
- X
- Other Apps
- Get link
- X
- Other Apps
കാസര്‍കോട് ജില്ലയില്‍ 532 പേര്‍ക്ക് കൂടി കോവിഡ്, 620 പേര്‍ക്ക് രോഗമുക്തി
കാസര്‍കോട് ജില്ലയില്‍ ഞായറാഴ്ച 532 പേര്‍ കൂടി കോവിഡ് 19 പോസിറ്റീവായി. ചികിത്സയിലുണ്ടായിരുന്ന 620 പേര്‍ക്ക് കോവിഡ് നെഗറ്റീവായി. നിലവില്‍ 6718 പേരാണ് കോവിഡ് ചികിത്സയിലുള്ളത്. ജില്ലയില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 144 ആയി ഉയര്‍ന്നു. ടെസ്റ്റ് പോസിറ്റീവിറ്റി റേറ്റ് 21 ആണ്.
ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 30707 പേര്‍
വീടുകളില്‍ 29604 പേരും സ്ഥാപനങ്ങളില്‍ 1103 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 30707 പേരാണ്. പുതിയതായി 1642 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 2524 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു (ആര്‍ ടി പി സി ആര്‍ 1384, ആന്റിജന്‍ 1128, ട്രൂനാറ്റ് 12). 370 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 1018 പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. പുതിയതായി ആശുപത്രികളിലും മറ്റു കോവിഡ് കെയര്‍ സെന്ററുകളിലുമായി 512 പേര്‍ നിരീക്ഷണത്തില്‍ പ്രവേശിക്കപ്പെട്ടു. ആശുപത്രികളില്‍ നിന്നും കോവിഡ് കെയര്‍ സെന്ററുകളില്‍ നിന്നും 621 പേരെ ഡിസ്ചാര്‍ജ് ചെയ്തു.
71353 പേര്‍ക്കാണ് ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 64114 പേര്‍ക്ക് ഇതുവരെ കോവിഡ് നെഗറ്റീവായി.
- Get link
- X
- Other Apps
Comments
Post a Comment