- Get link
- X
- Other Apps
ജില്ലയിൽനിന്ന് ജോലിക്കും വ്യാപാരത്തിനുമായി കർണാടകയിലേക്ക് പോക്കുന്നവർക്കുള്ള യാത്രാവിലക്ക് പിൻവലിച്ചില്ലെങ്കിൽ ബിജെപി പ്രക്ഷോഭം തുടങ്ങുമെന്ന് ബിജെപി ജില്ലാ പ്രസിഡൻ്റ് അഡ്വ. കെ. ശ്രീകാന്ത് പറഞ്ഞു
- Get link
- X
- Other Apps
ജില്ലയിൽനിന്ന് ജോലിക്കും വ്യാപാരത്തിനുമായി കർണാടകയിലേക്ക് പോക്കുന്നവർക്കുള്ള യാത്രാവിലക്ക് പിൻവലിച്ചില്ലെങ്കിൽ ബിജെപി പ്രക്ഷോഭം തുടങ്ങുമെന്ന് ബിജെപി ജില്ലാ പ്രസിഡൻ്റ് അഡ്വ. കെ. ശ്രീകാന്ത് പറഞ്ഞു. കേന്ദ്ര സംസ്ഥാന സർക്കാർ പുറപ്പെടുവിച്ച അൺലോക്ക് 2 ഉം 3ഉം മാർഗ്ഗനിർദ്ദേശങ്ങളനുസരിച്ച് അന്തർസംസ്ഥാന യാത്രയ്ക്ക് യാതൊരു നിയന്ത്രണവും പാടില്ലെന്നാണ്. പക്ഷെ അതിനു വിരുദ്ധമായി യാത്ര വിലക്ക് തുടരുകയാണെങ്കിൽ അത് അംഗീകരിക്കാനാവില്ലെന്ന് ശ്രീകാന്ത് അറിയിച്ചു.
കാസറഗോഡ് ജില്ലയിലെ നൂറുക്കണക്കിനു ആൾക്കാർ അതിർത്തി ജില്ലയെ ആശ്രയിച്ച് കഴിയുകയാണ്. ക്വാറൈൻ്റെന് (Quarantine) നിർബദ്ധമാക്കുന്നതു മൂലം ജോലിക്ക് പോകാൻ സാധിക്കാത്ത അവസ്ഥയാണുള്ളത്. പലരുടെയും ജോലി നഷ്ടപ്പെടുന്ന സാഹചര്യമാനുള്ളതെന്ന് ശ്രീകാന്ത് പറഞ്ഞു. യാത്രാവിലക്കുണ്ടായിട്ടും കോവിഡ് വ്യാപനം നിയന്ത്രിക്കാനോ തടയാനോ സാധിച്ചിട്ടില്ലെന്നദ്ദേഹം വിമർശിച്ചു. കർണ്ണാടകയിലേക്ക് പോകുന്നതുകൊണ്ടല്ല രോഗം കൂടുന്നതെന്നും വിലക്ക് നീക്കിയില്ലെങ്കിൽ ശക്തമായ പ്രക്ഷോഭവും നിയമപോരാട്ടവും നടത്തുമെന്ന് ശ്രീകാന്ത് അറിയിച്ചു.
അന്തർ സംസ്ഥാന യാത്രാ വിലക്ക് സംബദ്ധിച്ച് ജില്ലയുടെ എം.പി., എംഎൽഎ മാരുടെ മൗനം അപലപനീയമാണ്. ജില്ലയുടെ ജനപ്രതിനിധികളും രാഷ്ട്രീയ പാർട്ടികളും ഈ കാര്യത്തിൽ അവരുടെ നിലപാട് വ്യക്തമാക്കണമെന്നും ശ്രീകാന്ത് ആവശ്യപ്പെട്ടു..
- Get link
- X
- Other Apps
Comments
Post a Comment