- Get link
- X
- Other Apps
- Get link
- X
- Other Apps
പാണാര്‍കുളത്ത് കാര്‍പ്പ് മത്സ്യ വിത്ത് നിക്ഷേപിച്ചു
ചെങ്കള ഗ്രാമപഞ്ചായത്തിലെ ഡി ടി പി സി ടൂറിസം കേന്ദ്രമായ പാണാര്‍ കുളത്ത് ഫിഷറീസ് വകുപ്പിന്റെ സുഭിക്ഷ കേരളം പദ്ധതിയില്‍ കാര്‍പ്പ് മത്സ്യ വിത്ത് നിക്ഷേപിച്ചു. ജില്ലാ കളക്ടര്‍ ഡോ.ഡി.സജിത് ബാബു ചെങ്കള ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഷാഹിന സലീം, വാര്‍ഡ് മെമ്പര്‍ മഹമ്മൂദ് തൈവളപ്പ്, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ എ. അഹമ്മദ് ഹാജി, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ പി വി സതീശന്‍ , പ്രൊജക്ട് കോ-ഓര്‍ഡിനേറ്റര്‍ എ.പി. ആതിര തുടങ്ങിയവര്‍ പങ്കെടുത്തു .റെഡ് തിലാപിയ, കോയി കാര്‍പ് തുടങ്ങിയ വര്‍ണമത്സ്യ വിത്തുകളും പാണാര്‍ കുളത്ത് നിക്ഷേപിക്കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.
ഫോട്ടോ അടിക്കുറിപ്പ്(കളക്ടര്‍)
പാണാര്‍കുളത്ത് ജില്ലാകളക്ടര്‍ ഡോ ഡി സജിത് ബാബുവിന്റെ നേതൃത്വത്തില്‍ കാര്‍പ്പ് മത്സ്യ വിത്ത് നിക്ഷേപിക്കുന്നു.
- Get link
- X
- Other Apps
Comments
Post a Comment