- Get link
- X
- Other Apps
- Get link
- X
- Other Apps
കളക്ടറുടെ ഓണ്‍ലൈന്‍ അദാലത്ത് ജൂലായ് 18 ന് വെള്ളരിക്കുണ്ടില്‍
അപേക്ഷ ജൂലായ് 13 ന് രാത്രി 12 വരെ സ്വീകരിക്കും.
ലോക്്ഡൗണ്‍
നിലനില്‍ക്കുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ക്ക് സര്‍ക്കാര്‍
ഓഫീസുകളില്‍ എത്താന്‍ ബുദ്ധിമുട്ടുള്ളതിനാല്‍ പരാതികള്‍
സമര്‍പ്പിക്കുന്നതിനും പരിഹരിക്കുന്നതിനും മുഖ്യമന്ത്രി നിര്‍ദേശിച്ച
ജില്ലാകളക്ടറുടെ താലൂക്ക്തല ഓണ്‍ലൈന്‍ പരാതി പരിഹാര അദാലത്ത് ജൂലായ് 18 ന്
നടത്തും.തിങ്കളാഴ്ച നടത്തിയ വെള്ളരിക്കുണ്ട് താലൂക്ക് ഓണ്‍ലൈന്‍
അദാലത്തില്‍ വളരെ കുറവ് പരാതികളാണ് ലഭിച്ചിരുന്നത്. ഇതിനാലാണ്
വെള്ളരിക്കുണ്ട് താലൂക്കില്‍ വീണ്ടും അദാലത്ത് നടത്തുന്നത്.ജൂലായ് 18 ലെ
അദാലത്തിലേക്കുള്ള അപേക്ഷ ജൂലായ് 13 ന് രാത്രി 12 വരെ
സ്വീകരിക്കും.കുടിവെള്ളം,വൈദ്യു തി,പെന്‍ഷന്‍ തദ്ദേശ സ്വയംഭരണ-ആരോഗ്യ
വകുപ്പ് എന്നിവയുമായി ബന്ധപ്പെട്ട പരാതികള്‍,പൊതുപ്രശ്‌നങ്ങള്‍ എന്നിവ
അദാലത്തില്‍ ഉന്നയിക്കാം. എന്നാല്‍ സി.എം.ഡി.ആര്‍ എഫ് ചികിത്സാ
ധനസഹായം, ലൈഫ് മിഷന്‍ പദ്ധതി, റേഷന്‍ കാര്‍ഡ് സംബന്ധിച്ച
പരാതികള്‍,എല്‍.ആര്‍.എം കേസുകള്‍, സ്റ്റാറ്റിയൂട്ടറി ആയി ലഭിക്കേണ്ട
പരിഹാരം എന്നിവ സംബന്ധിച്ച പരാതി സ്വീകരിക്കുന്നതല്ല. അദാലത്തിലേക്കുള്ള
അപേക്ഷകള്‍ അക്ഷയ കേന്ദ്രങ്ങള്‍ വഴിയും www.edtsirict.kerala.gov.in
എന്ന വെബ്സൈറ്റിലൂടെ ഓണ്‍ലൈനായും സമര്‍പ്പിക്കാം. കൂടാതെ വില്ലേജ്
-താലൂക്ക് ഓഫീസുകളില്‍ ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള
ക്രമീകരണം ഒരുക്കും.കോവിഡ് കാലത്ത് പൊതുജനങ്ങള്‍ക്ക് സര്‍ക്കാര്‍
സേവനം കൃത്യമായി ലഭിക്കുന്നതിന് വിവിധ സന്നദ്ധ സംഘടനകളും രാഷ്ട്രീയ
സംഘടനകളും ഓണ്‍ലൈന്‍ അദാലത്ത് സംബന്ധിച്ച് പൊതുജനങ്ങള്‍ക്കിടയില്‍
ബോധവത്കരണം നടത്തുന്നതിന് മുന്നിട്ടിറങ്ങണമെന്ന് കളക്ടര്‍ ഡോ ഡി സജിത്
ബാബു അഭ്യര്‍ത്ഥിച്ചു.
- Get link
- X
- Other Apps
Comments
Post a Comment