- Get link
- X
- Other Apps
- Get link
- X
- Other Apps
. കാസർക്കോഡ് സർക്കാർ മെഡിക്കൽ കോളേജിൽ ഉച്ചh ഭക്ഷണമൊരുക്കി ഷാർജ കെഎംസിസി കാസർക്കോഡ് ജില്ല കമ്മിറ്റി
കാസർക്കോഡ്: കഴിഞ്ഞ ദിവസം കൊറോണ സെൻററായി പ്രവർത്തനം ആരംഭിച്ച കാസർകോഡ് സർക്കാർ മെഡിക്കൽ കോളേജിലേക്ക് ആവശ്യമായ ഉച്ച ഭക്ഷണം നൽകാമെന്നേറ്റ് ഷാർജ കെഎംസിസി കാസർക്കോഡ് ജില്ല കമ്മിറ്റി. ഇത് സംബന്ധിച്ച ധാരണ പത്രം ഇൻസ്പെക്ടർ ദേവദാസിന് ഷാർജ കെഎംസിസി കാസർക്കോഡ് ജില്ല സെക്രട്ടറി ശെരീഫ് പൈക്ക കൈമാറി. മെഡിക്കൽ കോളേജിൽ നടന്ന ചടങ്ങിൽ മുസ്ലിം ലീഗ് കാസർകോട് മണ്ഡലം ട്രഷറർ മാഹിൻ കേളോട്ട്, അൻവർ ഓസോൺ, അബ്ദുല്ല ചാലക്കര, ഹെൽത്ത് ഇൻസ്പെക്ടർമാരായ സുരേഷ്, ബൈജു കൂടാതെ ഡോക്ടർമാരും നഴ്സുമാരും മറ്റു ജീവനക്കാരും സംബന്ധിച്ചു.
നാളെ മുതലാണ് കെഎംസിസിയുടെ ഉച്ച ഭക്ഷണ വിതരണം ആരംഭിക്കുക. ഹെൽത്ത് അതോറിറ്റി അധികൃതർ നിർദ്ദേശിക്കുന്ന മെനു അനുസരിച്ചായിരിക്കും പാചകവും ഭക്ഷണ ക്രമവും. ആരോഗ്യ വകുപ്പ് സംവിധാനിച്ച പാചക പുരയിൽ വെച്ചാണ് ഭക്ഷണം പാകം ചെയ്യുക. മെഡിക്കൽ കോളേജിലെ രോഗികൾക്കും ജീവനക്കാർക്കും സൗജന്യമായി ഭക്ഷണം വിതരണം ചെയ്യും.
ദിവംഗതനായ മുസ്ലിം ലീഗ് നേതാവ് പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ സ്മരണക്കായി ഷാർജ കെഎംസിസി കാസർക്കോഡ് ജില്ല കമ്മിറ്റി രൂപം നൽകിയ അഹ് ലാമു ശിഹാബ് ചാരിറ്റബിൾ പ്രൊജക്ടിലുൾപ്പെടുത്തിയാണ് ഭക്ഷണ വിതരണമെന്ന് പ്രസി. ജമാൽ ബൈത്താനും ജന. സെക്രട്ടറി ഗഫൂർ ബേക്കലും അറിയിച്ചു. നേരത്തെ അഹ് ലാമു ശിഹാബ് പദ്ധതിയിൽ രണ്ട് ഗ്രാമീണ കുടിവെള്ള പദ്ധതികളും നിരവധി പേർക്ക് തൊഴിലുപകരണങ്ങളും വിതരണം ചെയ്തിരുന്നു. എൻഡോസൾഫാൻ ദുരിത ബാധിത പ്രദേശമായ ബദിയഡുക്ക കോട്ട കോളനിയിൽ 50ൽ അധികം കുടിലുകളിലേക്ക് സ്ഥിരം ശുദ്ധ ജല വിതരണ സംവിധാനവും അഹ് ലാമു ശിഹാബ് പദ്ധതിയിലൂടെ ഒരുക്കുകയുണ്ടായി.*ವೀಕ್ಷಿಸಿ Fox24liveನೊಂದಿಗೆ*👏🏻
*Please Watch, 👍🏼, Share➡ and Subscribe our Channel for more Informations..*
*Fox24live* news channel
*ಹೆಚ್ಚಿನ ಸುದ್ದಿಗಳಿಗಾಗಿ ನಮ್ಮ ಚಾನಲ್ ಸಬ್ ಸ್ಕ್ರೈಬ್ ಮಾಡಿ 🔔ಬಟನ್ ಒತ್ತಿ*
https://www.youtube.com/channel/UC64_0ua1E3W5hfgpfxkQupQ
*Fox24live*🦜 always with You👏🏻👏🏻💐
- Get link
- X
- Other Apps
Comments
Post a Comment