പെരഡാല ഗവ. ഹൈ സ്കൂളിനെ ഹയർ സെക്കണ്ടറി ആക്കി ഉയർത്തണം : സി.പി.എം

പെരഡാല ഗവ. ഹൈ സ്കൂളിനെ ഹയർ സെക്കണ്ടറി ആക്കി ഉയർത്തണം : സി.പി.എം
ബദിയടുക്ക : പെരഡാല ഗവ. ഹൈ സ്കൂളിനെ ഹയർ സെക്കണ്ടറി ആക്കി ഉയർത്തണമെന്ന് സി.പി.ഐ.എം ബദിയടുക്ക ലോക്കൽ സമ്മേളനം ആവശ്യപെട്ടു. 1300 ൽ അധികം കുട്ടികൾ പഠിക്കുന്ന സ്കൂളാണ്. തൊട്ടടുത്ത് ഗവ. ഹയർ സെക്കണ്ടറി സ്കൂൾ ഇല്ലാത്തത് കൊണ്ട് എൻഡോസൾഫാൻ ദുരിത ബാധിത പഞ്ചായത്ത് കൂടിയായ ബദിയടുക്കയിലെ പെരഡാല ഗവ ഹൈ സ്കൂളിനെ ഹയർ സെക്കണ്ടറി ആക്കി ഉയർത്തിയാൽ പ്രദേശത്തെ കുട്ടികളുടെ പഠനത്തിന് കൂടുതൽ സഹായകരമാകുമെന്ന് പ്രമേയത്തിൽ ചൂണ്ടിക്കാട്ടി.

പടം : ബദിയടുക്ക സി.പി.എം ലോക്കൽ സമ്മേളനം കെ.വി കുഞ്ഞിരാമൻ ഉദ്ഘാടനം ചെയ്യുന്നു.

ഉക്കിനടുക്ക ഇ എം എസ് നഗറിൽ നടന്ന സമ്മേളനം ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെ.വി കുഞ്ഞിരാമൻ ഉദ്ഘാടനം ചെയ്തു. പി.രഞ്ജിത്ത്, പി.നാരായണൻ, ജ്യോതി കാര്യാട് എന്നിവർ അടങ്ങിയ പ്രസീഡിയം സമ്മേളനം നിയന്ത്രിച്ചു. ലോക്കൽ സെക്രട്ടറി കൃഷ്ണ ബദിയടുക്ക പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. സംഘാടക സമിതി ചെയർമാൻ ജ്യോതി കാര്യാട് സ്വാഗതം പറഞ്ഞു. രശ്മിതയും സംഘവും സ്വാഗത ഗാനവും, ശ്രീകാന്ത് അനുശോചന പ്രമേയവും, ശരത്ത് കുമാർ രക്തസാക്ഷി പ്രമേയവും അവതരിപ്പിച്ചു. ജില്ലാ കമ്മറ്റി അംഗങ്ങളായ പി. രഘുദേവൻ മാസ്റ്റർ,സി. ബാലൻ, ഏരിയ കമ്മിറ്റി അംഗങ്ങളായ കെ ജഗനാഥ ഷെട്ടി, കെ.ബി യൂസുഫ് എന്നിവർ അഭിവാദ്യ പ്രസംഗം നടത്തി. ചന്ദ്രൻ പൊയ്യക്കണ്ടം സെക്രട്ടറിയായി 13 അംഗം ലോക്കൽ കമ്മിറ്റിയെ തെരഞ്ഞടുത്തു.
ഉക്കിനടുക്കയിൽ നടന്ന പൊതുസമ്മേളനം സി.പിഎം ഏരിയ സെക്രട്ടറി സി.എ സുബൈർ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെ.ആർ. ജയാനന്ദ മുഖ്യ പ്രഭാഷണം നടത്തി.


Comments