എന്‍ഡോസള്‍ഫാന്‍ ബാധിതരായ രോഗികൾക്ക് കോവിഡ് വാക്‌സിനേഷൻ ആരംഭിച്ച് ബെള്ളൂർ ഗ്രാമ പഞ്ചായത്ത്‌.

എന്‍ഡോസള്‍ഫാന്‍ ബാധിതരായ രോഗികൾക്ക് കോവിഡ് വാക്‌സിനേഷൻ ആരംഭിച്ച് ബെള്ളൂർ ഗ്രാമ പഞ്ചായത്ത്‌.
എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് വീടുകളില്‍ പോയി വാക്സിന്‍ നള്‍കാന്‍ ആരംഭിച്ച് ബെള്ളൂർ ഗ്രാമപഞ്ചായത്ത്. കാസറഗോഡ് ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ ബാധിത പ്രദേശങ്ങളിൽ ഒന്നാണ് ബെള്ളൂർ ഗ്രാമപഞ്ചായത്ത്.13 വാര്‍ഡുകളിലായി 214 എന്‍ഡോസള്‍ഫാന്‍ ബാധിതർ ആണ് ഉള്ളത്, തുടക്കത്തിൽ കാറ്റഗറി സി രോഗികൾക്ക് ആയിരിക്കും പ്രഥമ പരിഗണന ലഭിക്കുക. വാക്‌സിനേഷൻ ധൗത്യത്തിന് ബെള്ളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌,  ശ്രീ ശ്രീധര എം ഫ്ലാഗ് ഓഫ്‌ ചെയ്തു തുടക്കം കുറിച്ചു. 13 ആം വാർഡ് മെമ്പർ ശ്രീമതി ദുർഗാദീവി തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

            Fox24live news channel

ജില്ലയിൽ ആദ്യം, പാലിയേറ്റീവ് കിടപ്പ് രോഗികൾക്ക് കോവിഡ് വാക്‌സിനേഷൻ പൂർത്തികരിച്ചു ബെള്ളൂർ പഞ്ചായത്ത്‌ ഭരണ സമിതിയും ആരോഗ്യപ്രവർത്തകരും മാതൃക ആയിരുന്നു. 

 മെഡിക്കൽ ഓഫീസർ , എന്‍ഡോസള്‍ഫാന്‍  നേഴ്സ്, ജൂനിയർ പബ്ലിക് ഹെൽത്ത്‌ നഴ്സുമ്മാർ, ഹെൽത്ത്‌ ഇൻസ്‌പെക്ടർമാര്‍, മിഡ് ലെവല്‍ സര്‍വ്വീസ് പ്രൊവൈഡര്‍, ആശാവർക്കർമാർ അടങ്ങിയ സംഘം ആണ് എമർജൻസി മരുന്നുകൾ, ആംബുലൻസ് അടക്കം ആയി വീടുകളിൽ പോയി പ്രതിരോധ കുത്തിവയ്പ്പ് നൽകുന്നത് .

Comments