എസ്.കെ.എസ്.എസ്.എഫ് പത്ര പ്രവർത്തക ദിനത്തിൽ ടേബിൾ ടോക്ക് സംഘടിപ്പിച്ചു

എസ്.കെ.എസ്.എസ്.എഫ് പത്ര പ്രവർത്തക ദിനത്തിൽ ടേബിൾ ടോക്ക്  സംഘടിപ്പിച്ചു
ബദിയടുക്ക: എസ്.കെ.എസ്.എസ്.എഫ്. ബദിയടുക്ക മേഖല മിഷൻ 21 ന്റെ ഭാഗമായി പത്രപ്രവർത്തക ദിനത്തിൽ ബദിയടുക്ക ശംസുൽ ഉലമ ഇസ്ലാമിക് സെന്ററിൽ ടേബിൾ ടോക്ക് സംഘടിപിച്ചു. മാധ്യമപ്രവർത്തകൻ എബി കുട്ടിയാനം ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡന്റ് ഖലീൽ ദാരിമി ബെളിഞ്ചം അദ്ധ്യക്ഷനായി. ജനറൽ സിക്രട്ടറി ജാഫർ മൗലവി മീലാദ് നഗർ സ്വാഗതം പറഞ്ഞു. വിവിധ മാധ്യമങ്ങളെ പ്രതിനിധികരിച്ച് ഹസൻ മാസ്റ്റർ, സുബൈർ ബാപ്പാലിപൊന്നം, അഖിലേഷ്, മൊയ്തു ചെർക്കള, എസ്.വൈ.എസ്. ജില്ലാ സെക്രട്ടറി റഷീദ് ബെളിഞ്ചം, എസ്.കെ.എസ്.എസ്.എഫ്.ജില്ല സെക്രട്ടറി അസീസ് പാടലടുക്ക, അൻവർ തുപ്പക്കൽ, വൈ. ഹനീഫ കുമ്പഡാജ, സുബൈർ ഹുദവി, അന്ത ഗുണാജ, സുഹൈൽ റഹ്മാനി, ഖലീൽ ആലങ്കോൽ, ജബ്ബാർ ഫൈസി, അലി കെ. പള്ളം, അജ്മൽ ഫൈസി, ഹാരിസ് അന്നടുക്ക, റഹ്മാൻ നാരമ്പാടി, ജുനൈദ് അന്നടുക്ക, അലി മിയാടിപ്പള്ളം തുടങ്ങിയവർ സംബന്ധിച്ചു. പരിപാടിയിൽ മാധ്യമ പ്രവർത്തകരെ അനുമോദിച്ചു.
ഫോട്ടോ അടിക്കുറിപ്പ്: എസ്.കെ.എസ്.എസ്.എഫ്.ബദിയടുക്ക മേഖല പത്രപ്രവർത്തക ദിനത്തിൽ സംഘടിപ്പിച്ച ടേബിൾ ടോക്ക് എബി കുട്ടിയാനം ഉദ്ഘാടനം നിർവ്വഹിക്കുന്നു.

Comments