കാസറഗോഡ് മെഡിക്കൽ കോളേജിലേക്ക് KPSTA ജീവൻ രക്ഷാ മരുന്നുകൾ കൈ മാറി

കാസറഗോഡ് മെഡിക്കൽ കോളേജിലേക്ക് KPSTA ജീവൻ രക്ഷാ മരുന്നുകൾ കൈ മാറി
stils: Foxstarstudio Badiadka 
ബദിയടുക്ക:- ഗുരുസ്പർഷം രണ്ടാം ഘട്ട സഹായ പദ്ധതിയിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി KPSTA കുമ്പള ഉപ ജില്ലാ കമ്മിറ്റി ഉക്കിനടുക്ക ഗവർമെൻ്റ് മെഡിക്കൽ കോളേജിലേക്ക് ജീവൻ രക്ഷാ മരുന്നുകൾ കൈ മാറി.
ശ്രീ. രാജ് മോഹൻ ഉണ്ണിത്താൻ ,എം പി. മെഡിക്കൽ സൂപ്രണ്ടിന് മരുന്നുകൾ കൈ മാറി.ഉപ ജില്ലാ പ്രസിഡൻ്റ് ശ്രീമതി. ജലജാക്ഷി അധ്യക്ഷത വഹിച്ചു.DCC ജനറൽ സെക്രട്ടറി ശ്രീ. സോമ ശേഖര മുഖ്യ അതിഥിയായിരുന്നു .കോൺഗ്രസ്സ് ബദിയടുക്ക മണ്ഡലം പ്രസിഡൻ്റ് ശ്രീ.നാരായണ, പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ശ്രീ അബ്ബാസ്, മാഹിൻ കേളോട്ട് ,KPSTA സംസ്ഥാന കൗൺസിലർ ശ്രീ.യൂസുഫ്.കെ, ജില്ലാ ട്രഷറർ ശ്രീ.പ്രശാന്ത് കാനത്തൂർ, വിദ്യാഭ്യാസ ജില്ലാ ട്രഷറർ ശ്രീ ഗോപാല കൃഷ്ണൻ , ശരത് ചന്ദ്ര ഷെട്ടി, കൃഷ്ണ CPK, എന്നിവർ പ്രസംഗിച്ചു.
ഉപ ജില്ല സെക്രട്ടറി A. രാധാ കൃഷ്ണൻ സ്വാഗതവും, ട്രഷറർ നിരഞ്ജൻ കുമാർ റൈ നന്ദിയും പറഞ്ഞു.
തുടർന്ന് ഉപ ജില്ലയിലെ മുഴുവൻ PHC, CHC കൾക്കും പ്രൊപ്പോസൽ അനുസരിച്ച് മെഡിക്കൽ ഉപകരണങ്ങൾ ലഭ്യമാക്കാൻ തീരുമാനിച്ചു

Comments