വായനാ ദിനത്തോടനുബന്ധിച്ച്‌ ലൈബ്രറി പരിസരം ശുചീകരിച്ച്‌ ഓക്സിജൻ ബദിയടുക്ക

വായനാ ദിനത്തോടനുബന്ധിച്ച്‌  ലൈബ്രറി പരിസരം ശുചീകരിച്ച്‌ ഓക്സിജൻ ബദിയടുക്ക
ബദിയടുക്ക : വായനാ ദിനത്തതൊടനുബന്ധിച്ച് വ്യത്യസ്ത ഓൺലൈൻ പരിപാടികൾക്ക് മുന്നോടിയായി ബദിയടുക്ക ബോളുകട്ടെയിലെ കയ്യാർ കിഞ്ഞണ്ണ റൈ സ്മാരക ലൈബ്രറിയും ഇ. കെ നായനാർ സ്മാരക ലൈബ്രറി പരിസരവും ഓക്സിജൻ ബദിയടുക്ക കൂട്ടായ്മയുടെ നേതൃത്വത്തിൽ  വൃത്തിയാക്കി. വര്‍ഷങ്ങളായി ഉപയോഗശൂന്യമായിക്കിടക്കുന്ന ലൈബ്രറി പരിസരത്തെ കാട് വെട്ടിത്തെളിച്ചാണ് ഓക്സിജന്‍ ബദിയടുക്ക പ്രവര്‍ത്തകര്‍ വൃത്തിയാക്കിയത്. മരത്തയ്കൾ നട്ടുപിടിപ്പിച്ചു.
     ശഹാദുദ്ധീൻ മാസ്റ്റർ, അമീർ പാറക്കാർ, ബിജു എബ്രഹാം, ചന്ദ്രൻ പൊയ്യക്കണ്ടം, സകീർ ബദിയടുക്ക, ജോബിൻ സണ്ണി, സച്ചിൻ,  സാബിത് ബദിയടുക്ക നേതൃത്വം നൽകി.
 ഇത്രയൊക്കെ ശ്രമിച്ചിട്ടും വായനാദിനത്തോടനുബന്ധിച്ച് ഈ ലൈബ്രറി തുറന്നു കിട്ടാൻ സാധിക്കാത്തത് വിഷമകരം ആയി...   കൂടാതെ ഗഡി നാടു സാഹിത്യ, സാംസ്കാരിക സമിതി ഈ വിഷയത്തിൽ ഖേദം പ്രകടിപ്പിച്ചു

Comments