ഹോമിയോപ്പതി സൗജന്യ ഓണ്‍ലൈന്‍ യോഗയും പരിശോധനയും തുടരും

ഹോമിയോപ്പതി സൗജന്യ ഓണ്‍ലൈന്‍ യോഗയും പരിശോധനയും തുടരും
ലോക്ക് ഡൗണ്‍ പശ്ചാത്തലത്തില്‍ കാഞ്ഞങ്ങാട് ജില്ലാ ഹോമിയോ ആശുപത്രിയിലെ ജീവിതശൈലീരോഗ നിയന്ത്രണവിഭാഗമായ ആയുഷ്മാന്‍ഭവ നടത്തി വന്നിരുന്ന സൗജന്യ ഓണ്‍ലൈന്‍ യോഗയും ഓണ്‍ലൈന്‍ കണ്‍സള്‍ട്ടേഷനും ലോക്ക്ഡൗണ്‍ നീട്ടിയ സാഹചര്യത്തില്‍ തുടരുമെന്ന് ഹോമിയോ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. അശോക കുമാര്‍ ഐ ആര്‍ അറിയിച്ചു. എല്ലാ ദിവസവും രാവിലെ ഏഴ്  മുതല്‍ 8.30 വരെയാണ് സൗജന്യ ഓണ്‍ലൈന്‍ യോഗാ പരിശീലനം.  സൗജന്യ ഓണ്‍ലൈന്‍ കണ്‍സള്‍ട്ടേഷനും യോഗാ പരിശീലനത്തിനുമായി  9400061908 എന്ന നമ്പറില്‍ ബന്ധപ്പെടണം

Comments