ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു

ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു

സാമൂഹ്യനീതി വകുപ്പ് ജില്ലാ പ്രൊബേഷൻ ഓഫീസിന്റെ പ്രൊബേഷൻ ആൻഡ് ആഫ്റ്റർ കെയർ പദ്ധതിയിൽ ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു. പ്രൊബേഷണർമാർ, മുൻ കുറ്റവാളികൾ, തടവുകാരുടെ ആശ്രിതർ തുടങ്ങിയവർക്കുള്ള ഒറ്റത്തവണ സ്വയം തൊഴിൽ ധനസഹായ പദ്ധതിയാണിത്. തടവുകാരുടെ ആശ്രിതർക്കുളള ധനസഹായത്തിന് മുൻഗണന വിഭാഗത്തിൽപ്പെടുന്ന തടവുകാരന്റെ ഭാര്യ/ഭർത്താവ്/അവിവാഹിതരായ മക്കൾ തുടങ്ങിയവർക്ക് അപേക്ഷിക്കാം. നേരത്തേ ഈ സഹായം ലഭിച്ചവർ വീണ്ടും അപേക്ഷിക്കാൻ അർഹരല്ല. അപേക്ഷാഫോം കാസർകോട് സിവിൽ സ്റ്റേഷനിൽ രണ്ടാം നിലയിൽ (ഡി ബ്ലോക്ക്) പ്രവർത്തിക്കുന്ന ജില്ലാ പ്രൊബേഷൻ ഓഫീസിലും www.sjd.kerala.gov.in എന്ന സാമൂഹ്യനീതി വകുപ്പിന്റെ വെബ്സൈറ്റിലും ലഭ്യമാണ്. ജൂൽൈ 15ന് വൈകിട്ട് നാല് മണിക്ക് മുൻപ് അപേക്ഷ ലഭിക്കണം. ഫോൺ: 04994-255 366, 8589019509

Comments