അനോടിപ്പള്ളത്ത് നട്ടുപിടിപ്പിക്കുക 200 വൃക്ഷതൈകൾ

അനോടിപ്പള്ളത്ത് നട്ടുപിടിപ്പിക്കുക 200 വൃക്ഷതൈകൾ

ജില്ലയിലെ പ്രധാന ജലസ്രോതസ്സായ അനോടിപ്പള്ളത്തെ തിരിച്ചു പിടിക്കുന്നതിന്റെ തുടർപ്രവർത്തനങ്ങളുടെ ഭാഗമായി പരിസ്ഥിതി ദിനത്തിൽ 200 വൃക്ഷ തൈകൾ പ്രദേശത്ത് വെച്ചു പിടിപ്പിക്കുന്നു. ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സിന്റെ സാമൂഹിക ഉത്തരവാദിത്ത ഫണ്ട് ഉപയോഗിച്ച് സംരക്ഷണ വേലിയുടെയും ഏക്കൽ നീക്കം ചെയ്യുന്നതിന്റെയും പ്രവൃത്തികൾ നടക്കുന്നുണ്ട്. സമീപഭാവിയിൽ ടൂറിസം ഭൂപടത്തിൽ ഇടം നേടുന്ന തരത്തിലുള്ള പദ്ധതികളാണ് പ്രദേശത്ത് ആവിഷ്‌കരിച്ചിട്ടുള്ളത്.
പരിസ്ഥിതി ദിനത്തിൽ രാവിലെ 10.30ന് എ.കെ.എം.അഷ്റഫ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ, ജില്ലാ കളക്ടർ ഡോ. ഡി. സജിത് ബാബു, എച്ച്.എ.എൽ ഡെപ്യൂട്ടി ജനറൽ മാനേജർ എ.എസ്.സജി, പുത്തിഗെ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സുബ്ബണ്ണ ആൾവ, പുത്തിഗെ പഞ്ചായത്തംഗം ജയന്തി, ഫിനാൻസ് ഓഫീസർ കെ.സതീശൻ, ജില്ലാ മണ്ണ് സംരക്ഷണ ഓഫീസർ വി.എം.അശോക് കുമാർ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുക്കും.

Comments