കാസര്‍കോട്: സ്നേഹത്തിന് ഭാഷകളില്ല, കരുതലിന് അതിരുകളുമില്ല എന്ന് വീണ്ടും തെളിയിച്ചു കൊണ്ട് വിവിധ ഭാഷകളിൽ കവിതകളും പാട്ടും ആലപിച്ചും ഡാൻസ് കളിച്ചും സ്‌നേഹ സല്ലാപത്തിൽ ഹൃദയം കൊണ്ട് സംവദിച്ചപ്പോൾ സ്നേഹ സല്ലാപത്തിന്റെ രണ്ടാം ദിനം സ്നേഹ സംഗമമായി മാറി

കാസര്‍കോട്: സ്നേഹത്തിന് ഭാഷകളില്ല, കരുതലിന് അതിരുകളുമില്ല എന്ന് വീണ്ടും തെളിയിച്ചു കൊണ്ട് വിവിധ ഭാഷകളിൽ കവിതകളും പാട്ടും ആലപിച്ചും ഡാൻസ് കളിച്ചും  സ്‌നേഹ സല്ലാപത്തിൽ ഹൃദയം കൊണ്ട് സംവദിച്ചപ്പോൾ സ്നേഹ സല്ലാപത്തിന്റെ രണ്ടാം ദിനം സ്നേഹ സംഗമമായി മാറി. ബഷീർ, ചോട്ടു, ജസ്ലിൻ, ശാന്ത തുടങ്ങിയവരാണ് അരങ്ങിലെത്തിയത്.
സ്നേഹ സല്ലാപം ജില്ലാ പോലീസ് മേധാവി പി ബി രാജീവ് ഉദ്ഘാടനം ചെയ്യുന്നു

 കോവിഡ് വ്യാപനം അതിരൂക്ഷമാകുന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ വൃദ്ധമന്ദിരങ്ങളിലും മറ്റു കേന്ദ്രങ്ങളിലും പുനരധിവസിക്കപ്പെട്ട് ഒറ്റപ്പെട്ട് കഴിയുന്നർക്ക് സാന്ത്വനമേകാന്‍ കാസര്‍കോട് ജില്ലയില്‍ ജില്ലാ ഭരണകൂടവും സാമൂഹിക നീതി വകുപ്പും, കേരള സാമൂഹ്യ സുരക്ഷ മിഷനും ഓൺലൈനിൽ സംഘടിപ്പിച്ച സ്‌നേഹ സല്ലാപത്തിൻ്റെ രണ്ടാം ദിനം മഞ്ചേശ്വരം സ്നേഹാലയ സൈക്കോസോഷ്യൽ റീഹാബിലിറ്റേഷൻ സെന്ററിലാണ് നടന്നത്.  
സിനിമാ ടെലിവിഷന്‍ തുടങ്ങി വിവിധ മേഖലകളില്‍ അറിയപ്പെടുന്ന വ്യക്തിത്വങ്ങളുമായി  ഓണ്‍ലൈനില്‍ സംവദിക്കാന്‍ അവസരമൊരുക്കുന്ന പരിപാടിയാണിത്. കാസറഗോഡ് പോലീസ് മേധാവി പി. ബി. രാജീവ് നേതൃത്വം നൽകിയ  പരിപാടിയിൽ 
ജില്ല സാമൂഹിക നീതി ഓഫീസര്‍ ഷീബാ മുംതാസ്, അധ്യക്ഷത വഹിച്ചു. 
ജില്ലാ പ്രൊബേഷന്‍ ഓഫീസര്‍ പി.ബിജു സ്വാഗതവും സാമൂഹിക സുരക്ഷാ മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ ജിഷോ ജെയിംസ് നന്ദിയും പറഞ്ഞു.  മാതൃ ദിനത്തിൽ അമ്മമാരെയും അവരുടെ മാതൃത്വത്തിന്റെ മഹത്വവും എടുത്തു പറഞ്ഞുകൊണ്ടും മാതൃദിന ആശംസകൾ നേർന്നുകൊണ്ടുമാണ് ജില്ലാ പോലീസ് മേധാവി സംസാരിച്ചു തുടങ്ങിയത്. 
ഒപ്പം സ്ഥാപനത്തിലെ താമസക്കാരുടെ കവിതയും പാട്ടും ഡാൻസും പരിപാടിയുടെ മാറ്റ് കൂട്ടി.
 സ്നേഹാലയ മേധാവി ജോസഫ് ക്രസ്റ്റാ, വീണ ഡിസൂസ എന്നിവർ സന്നിഹിതരായിരുന്നു .എൽ ബിഎസ് കോളേജ് എൻ എസ് എസ് യൂണിറ്റ് വളണ്ടിയർമാരായ വിപിൻദാസ്, ജിതിൻ, കേരള സാമൂഹ്യ സുരക്ഷാ മിഷൻ കോഓർഡിനേറ്റർ അഷ്‌റഫ്‌ എന്നിവർ സാങ്കേതിക സഹായങ്ങൾ ലഭ്യമാക്കി.
ജില്ലയിലെ 20 വയോജന അഗതിമന്ദിരങ്ങളില്‍ സ്‌നേഹ സല്ലാപം സംഘടിപ്പിക്കുന്നുണ്ട്. വിവിധ മേഖലകളില്‍ മികവു തെളിയിച്ചവരും കുട്ടികളും ഇതിൽ പങ്കാളികൾ ആകും. 
തെരുവുകളിൽ നിന്നും ഉപേക്ഷിക്കപ്പെട്ട് കണ്ടെത്തുന്ന മാനസിക ശാരീരിക വെല്ലുവിളി നേരിടുന്ന ആളുകളെ പുനരധി വസിപ്പിക്കുന്നതിനും അവരുടെ ബന്ധുക്കളെ കണ്ടെത്തി കൈമാറാനും ഉള്ള നടപടികൾ സ്വീകരിക്കുമെന്ന് ജില്ലാ പോലീസ് മേധാവി പി ബി രാജീവ്‌ അറിയിച്ചു. ഇതിനായി ഇത്തരം ആളുകളുടെ മുഴുവൻ ലഭ്യമായ വിവരങ്ങൾ സമാഹരിക്കാനും ക്രോഡീകരിച്ചു ബന്ധുക്കളെ കണ്ടെത്താനുമുള്ള സത്വര നടപടി ഉണ്ടാകുമെന്ന് അദ്ദേഹം ഉറപ്പ് നൽകി.

Comments