കോവിഡ് അനന്തര ഹോമിയോ ചികിത്സ

കോവിഡ് അനന്തര ഹോമിയോ ചികിത്സ
പെര്‍ള: എന്‍മകജെ  ആയുഷ് പ്രൈമറി ഹെല്‍ത്ത് സെന്റര്‍ (ഹോമിയോപ്പതി) -ല്‍ കോവിഡാനന്തര ഹോമിയോ ചികിത്സ തുടങ്ങി.എന്‍മകജെ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സോമശേഖര.ജെ.എസ്. ഉദ്ഘാടനം നിര്‍വ്വഹിച്ചു.വൈസ് പ്രസിഡന്റ് ഡോ:ഫാത്തിമത്ത ജഹനാസ് ഹംസാര്‍,ആരോഗ്യ സ്ററാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പെഴ്സണ്‍ ജയശ്രീ എ കുലാല്‍, മെമ്പര്‍ മാരായ റംല,മഹേഷ് ബട്ട്, രാമചന്ദ്ര.എം എന്നിവരുടെ  സാന്നിധ്യത്തില്‍ മെഡിക്കല്‍  ഓഫീസര്‍ ഡോ: അനഘ.എം. കോവിഡ്  പ്രതിരോധ ഇമ്മ്യൂണ്‍ ബൂസ്ററര്‍ മരുന്നുകള്‍ വാര്‍ഡ് തല വിതരണത്തിനായി കൈമാറി.കോവിഡിനു ശേഷം കണ്ടു വരുന്ന എല്ലാ ആരോഗ്യ പ്രശ്നങ്ങള്‍ക്കുമുള്ള ഹോമിയോ ചികിത്സ ചൊവ്വ,വ്യാഴം ദിവസങ്ങളില്‍ പകല്‍ 12 മുതല്‍ 2 വരെ ഡിസ്പെന്‍സറിയില്‍ ലഭ്യമായിരിക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.

Comments