ഇലക്ട്രിക്കല്‍ എഞ്ചിനീയര്‍മാരുടെ

ഇലക്ട്രിക്കല്‍ എഞ്ചിനീയര്‍മാരുടെ ഒഴിവ്
ത്രിതല പഞ്ചായത്തുകള്‍ ഏറ്റെടുത്ത് നടത്തുന്ന വൈദ്യുത പ്രവര്‍ത്തികളുടെ  നിര്‍വ്വഹണത്തിന് ജില്ലാ പഞ്ചായത്ത് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ കണ്‍വീനറായ മൂന്നില്‍ കുറയാത്ത ഇലക്ട്രിക്കല്‍ എഞ്ചിനീയര്‍മാരുടെ കമ്മിറ്റി രൂപീകരിക്കുന്നു. കമ്മിറ്റീയിലേക്ക് പൊതുമരാമത്ത്, കേരളാ സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോര്‍ഡ് എന്നിവിടങ്ങളില്‍ നിന്ന് വിരമിച്ച ഇലക്ട്രിക്കല്‍ എഞ്ചിനീയര്‍മാര്‍ക്ക് അപേക്ഷിക്കാം. താത്പര്യമുള്ളവര്‍ മെയ് 24 ന് വൈകീട്ട് അഞ്ചിനകം a3divksdlidew@gmail.com എന്ന വിലാസത്തില്‍ അപേക്ഷിക്കണം. കാസര്‍കോട് ജില്ലക്കാര്‍ക്ക് മുന്‍ഗണനയുണ്ട്. ഫോണ്‍: 04994255250

Comments