ഡിഗ്രി പ്രവേശനത്തിന് അപേക്ഷിക്കാം
കേരള
സര്‍ക്കാര്‍ സ്ഥാപനമായ ഐ.എച്ച്.ആര്‍.ഡിയുടെ കീഴില്‍ മഹാത്മാ ഗാന്ധി
സര്‍വ്വകലാശാലയില്‍ അഫിലിയേറ്റ് ചെയ്തിട്ടുള്ള കടത്തുരുത്തി , കട്ടപ്പന,
കാഞ്ഞിരപ്പള്ളി , കോന്നി, മല്ലപ്പള്ളി, മറയൂര്‍ , നെടുംകണ്ടം , പയ്യപ്പാടി,
പീരുമേട്, തൊടുപുഴ , പുത്തന്‍വേലിക്കര എന്നിവിടങ്ങളില്‍
പ്രവര്‍ത്തിക്കുന്ന 11 അപ്ലൈഡ് സയന്‍സ് കോളേജുകളിലേക്ക് ഡിഗ്രി
പ്രവേശനത്തിന് ഓണ്‍ലൈന്‍ വഴി അപേക്ഷ ക്ഷണിച്ചു .അപേക്ഷ
http://ihrd.kerala.gov.in/cascap എന്ന
വെബ്‌സൈറ്റ് വഴി ഓണ്‍ലൈനായി സമര്‍പ്പിക്കാം. ഓരോ കോളേജിലേയും
പ്രവേശനത്തിന് പ്രത്യേകം പ്രത്യേകം അപേക്ഷകള്‍ സമര്‍പ്പിക്കണം.
ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിച്ചതിന് ശേഷം അപേക്ഷയുടെ പ്രിന്റ് ഔട്ട്,
നിര്‍ദ്ദിഷ്ട അനുബന്ധങ്ങള്‍, 350 രൂപ രജിസ്‌ട്രേഷന്‍ ഫീസ് ഓണ്‍ലൈനായി
അടച്ച വിവരങ്ങള്‍ എന്നിവ സഹിതം പ്രവേശനം ആഗ്രഹിക്കുന്ന കോളേജില്‍ നല്‍കണം.
വിശദവിവരങ്ങള്‍ക്ക് ഐ.എച്ച്.ആര്‍.ഡി വെബ്‌സൈറ്റായ
www.ihrd.ac.in ല്‍ ലഭ്യമാണ്.
Comments
Post a Comment