സ്വകാര്യ മേഖലയിലെ ആശുപത്രികളെ ആയുഷ്മാൻ ഭാരത് പദ്ധതിയിലുൾപ്പെടുത്തണം: അഡ്വ.കെ.ശ്രീകാന്ത്

സ്വകാര്യ മേഖലയിലെ ആശുപത്രികളെ ആയുഷ്മാൻ ഭാരത് പദ്ധതിയിലുൾപ്പെടുത്തണം: അഡ്വ.കെ.ശ്രീകാന്ത്
------------------------------- 
കാസറഗോഡ്: ജില്ലയിലെ സ്വകാര്യമേഖലയിലെ കിടത്തിച്ചികിത്സ ലഭിക്കുന്ന ആശുപത്രികളിൽ ആയുഷ്മാൻ ഭാരത് ആരോഗ്യ ഇൻഷൂറൻസ് പദ്ധതിയുടെ ആനുകൂല്യം ലഭിക്കാൻ നടപടി സ്വീകരിക്കണമെന്ന് ബി.ജെ.പി.കാസറഗോഡ് ജില്ലാ പ്രസിഡന്റ് അഡ്വ.കെ.ശ്രീകാന്ത് സംസ്ഥാന സർക്കാരിനോ ടവശ്യപ്പെട്ടു.
ജില്ലാ ആശുപത്രിയടക്കമുള്ള സർക്കാർ ആതുരാലയങ്ങൾ കൊറോണ കെയർ സെന്ററായി മാറിയത് കാരണം മററു രോഗങ്ങളുമായി സാധാരണക്കാർക്ക് സർക്കാരാശുപത്രികളെ സമീപിക്കാനാവുന്നില്ല. ഉയർന്ന നിരക്ക് താങ്ങാനാവാതെ കഷ്ടപ്പെടുന്ന സാധാരണക്കാരായ രോഗികൾക്ക് ആശ്വാസമാകാൻ അഞ്ചുലക്ഷം രൂപ വരെയുള്ള  ചികിത്സാ ചെലവ് സൗജന്യമായി ലഭിക്കുന്ന ആരോഗ്യ ഇൻഷൂറൻസ് പദ്ധതിയുടെ ആനുകൂല്യം സ്വകാര്യ ആശുപത്രികളിൽ ലഭ്യമാക്കണം.
ജില്ലയിലെ പല സ്വകാര്യ ആശുപത്രികളും ഈ സൗകര്യം ചെയ്തു കൊടുക്കാൻ തയ്യാറാണെന്ന് പറഞ്ഞിട്ടും സംസ്ഥാന സർക്കാർ അനുവാദം നൽകാത്തത് പ്രതിഷേധാർഹമാണ്.
ആരോഗ്യരംഗത്തെ ജില്ലയിലെ ശോചനീയാവസ്ഥ പരിഹരിക്കാൻ ഇക്കാര്യത്തിൽ അടിയന്തിര നടപടി സ്വീകരിക്കാൻ സംസ്ഥാന സർക്കാർ തയ്യാറാകണമെന്ന് ശ്രീകാന്ത് ആവശ്യപ്പെട്ടു

Comments