- Get link
- X
- Other Apps
- Get link
- X
- Other Apps
എലിപ്പനിക്കെതിരെ ജാഗ്രത പുലർത്തുക
മഴക്കാലങ്ങളിലും മറ്റും വെള്ളക്കെട്ടുകൾ കാണപ്പെടുന്ന സ്ഥലങ്ങളിൽ ഉണ്ടായേക്കാവുന്ന മറ്റൊരു രോഗമാണ് എലിപ്പനി. ക്ഷീണത്തോടെയുള്ള പനിയും തല വേദനയും പേശി വേദനയുമാണ് എലിപ്പനിയുടെ ലക്ഷണങ്ങൾ കണ്ണിൽ ചുവപ്പ്, മൂത്രക്കുറവ്, മഞ്ഞപ്പിത്ത ലക്ഷണങ്ങൾ തുടങ്ങിയവയും കണ്ടേക്കാം. എലി പട്ടി പൂച്ച കന്നുകാലികൾ തുടങ്ങിയവയുടെ മൂത്രം വഴിയാണ് എലിപ്പനി പകരുന്നത്. മൃഗപരിപാലന ജോലികൾ ചെയ്യുന്നവർ, കർഷകർ, തൊഴിലുറപ്പു പണിക്കാർ, മലിന ജലവുമായി സമ്പർക്കമുള്ളവർ, കെട്ടിട നിർമാണ പ്രവൃത്തികളിൽ ഏർപ്പെടുന്നവർ എന്നിവർ പ്രതിരോധ മരുന്നായ ഡോക്‌സി സൈക്ലിൻ ഗുളിക ആരോഗ്യപ്രവർത്തകരുടെ നിർദേശാനുസരണം നിർബന്ധമായും കഴിച്ചിരിക്കണം . സ്വയം ചികിത്സ പാടില്ല. ഏതെങ്കിലും തരത്തിലുള്ള ലക്ഷണങ്ങൾ കാണിക്കുകയാണെകിൽ അടുത്തുള്ള സർക്കാർ ആശുപത്രിയെയോ യോ ആരോഗ്യ പ്രവർത്തകരെയോ സമീപിക്കേണ്ടതാണെന്നും ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) അറിയിച്ചു.
- Get link
- X
- Other Apps
Comments
Post a Comment