- Get link
- X
- Other Apps
- Get link
- X
- Other Apps
പ്രതിരോധം സുപ്രധാനം
ജില്ലയിൽ മഴക്കാലീ ആരംഭിച്ചതോടെ ബളാൽ, വെസ്റ്റ് എളേരി, കോടോം- ബേളൂർ, ദേലംപാടി തുടങ്ങി ജില്ലയുടെ വിവിധ ഭാഗങ്ങളിലായി ഡെങ്കുപനി റിപ്പോർട്ട് ചെയ്തു വരുന്ന സാഹചര്യത്തിൽ ജനങ്ങൾ കോവിഡിനോടൊപ്പം മറ്റു പകർച്ചാവ്യാധികൾ തടയുന്നതിനുള്ള പ്രതിരോധ മാർഗങ്ങൾ കൂടി കൈക്കൊള്ളണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) ഡോ.
രാജൻ കെ.ആർ അറിയിച്ചു. പെട്ടന്നുളള കഠിനമായ, അസഹ്യമായ തലവേദന, കണ്ണുകൾക്കു പിറകിൽ വേദന, സന്ധികളിലും പേശികളിലുംവേദന, അഞ്ചാംപനിപോലെ നെഞ്ചിലും മുഖത്തും തടിപ്പ് എന്നിവയാണ് ഡെങ്കു പനിയുടെ പ്രധാന ലക്ഷണങ്ങൾ
പകൽനേരങ്ങളിൽ കടിക്കുന്ന ഈഡിസ് കൊതുകകളാണ് ഈ രോഗം പരത്തുന്നത്. ശുദ്ധജലത്തിൽ മുട്ടയിടുന്ന ഇത്തരം കൊതുകുകളുടെ പ്രജനനം തടയുന്നതിലാണ് നാം ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത്.
ഡെങ്കുപ്പനിക്കെതിരെ താഴെ പറയുന്ന നിർദേശങ്ങൾ പാലിക്കാവുന്നതാണ്
· ഈഡിസ് കൊതുകുകൾ സാധാരണയായി മുട്ടയിട്ടു വളരുന്ന സ്ഥലങ്ങളായ ചിരട്ട, ടയർ, കുപ്പി, ഉരകല്ല്, ഉപയോഗശൂന്യമായ പാത്രങ്ങൾ, വെള്ളംകെട്ടി നിൽക്കാവുന്ന മറ്റു സാധനങ്ങൾ തുടങ്ങിയവ ശരിയായരീതിയിൽ സംസ്‌ക്കരിക്കുകയോ വെള്ളംവീഴാത്ത സ്ഥലങ്ങളിൽ സൂക്ഷിക്കുകയോ ചെയ്യുക.
· ഫ്രിഡ്ജിന്റെ പുറകിലെ ട്രേ, ചെടിച്ചട്ടിക്കടിയിൽ വെക്കുന്ന പാത്രം, പൂക്കൾ/ചെടികൾ എന്നിവ ഇട്ടുവെക്കുന്ന പാത്രം, ടെറസ്, ടാങ്ക് മുതലായവയിൽ നിന്നും ആഴ്ചയിലൊരിക്കൽ വെള്ളം ഊറ്റിക്കളയുക.
· ജലം സംഭരിച്ചുവെക്കുന്ന ടാങ്കുകളും പാത്രങ്ങളും സിമന്റ്‌തൊട്ടികളും മറ്റും കൊതുക് കടക്കാത്ത വിധം മൂടിവെക്കുക. ഇതിനായി അടപ്പുകളോ കൊതുകു വലയോ അല്ലെങ്കിൽ സാധാരണ തുണിയോ ഉപയോഗിക്കാവുന്നതാണ്. ഇവയിലെ വെള്ളം ആഴ്ചയിലൊരിക്കൽ ചോർത്തിക്കളഞ്ഞു ഉൾവശം ഉരച്ചു കഴുകി ഉണക്കിയശേഷം വീണ്ടും നിറയ്ക്കുക.
· മരപ്പൊത്തുകൾ മണ്ണിട്ടു മൂടുക.
· വാഴപ്പോളകളിലും, പൈനാപ്പിൾ ചെടിയുടെ പോളകളിലും വെള്ളം കെട്ടിക്കിടക്കാൻ അനുവദിക്കാതിരിക്കുക
· എലി, അണ്ണാൻ മുതലായ ജന്തുക്കൾ തുരന്നിടുന്ന നാളികേരം, കൊക്കോ കായ്കൾ എന്നിവ ആഴ്ചയിലൊരിക്കൽ കത്തിച്ചു കളയുകയോ കുഴിച്ചിടുകയോ ചെയ്യുക.
· റബർ തോട്ടങ്ങളിൽ റബർപാൽ ശേഖരിക്കുവാൻ വച്ചിട്ടുള്ള ചിരട്ട/കപ്പ് എന്നിവ കമഴ്ത്തിവെക്കുക.
· അടയ്ക്കാതോട്ടങ്ങളിൽവീണുകിടക്കുന്ന പാള ആഴ്ചയിലൊരിക്കൽ ശേഖരിച്ച് കത്തിച്ചുകളയുക. അല്ലെങ്കിൽ അവയിൽ വെള്ളംകെട്ടി നിൽക്കാതെ സൂക്ഷിക്കുക.
· ടയർ ഡിപ്പോകളിലും ഗാരേജുകളിലും സൂക്ഷിച്ചിരിക്കുന്ന ടയറുകൾ വെള്ളംവീഴാത്ത സ്ഥലത്തേക്ക് മാറ്റിവെക്കുക. ഉപയോഗശൂന്യമായ ടയറുകളിൽ സുഷിരങ്ങളിട്ടോ മണ്ണിട്ടു നിറച്ചോ വെള്ളം കെട്ടിനിൽക്കാതെ നോക്കുക.
· മുളംകുറ്റികൾ വെള്ളം കെട്ടിനിൽക്കാത്തവണ്ണം വെട്ടിക്കളയുകയോ അവയിൽ മണ്ണിട്ടുമൂടുകയോ ചെയ്യുക.
· ടാർ പോളിൻ, പ്ലാസ്റ്റിക് ഷീറ്റുകൾ എന്നിവയിൽ വെള്ളം കെട്ടി നിൽ ക്കാൻ അനുവദിക്കാതിരിക്കുക
· മഴക്കാലത്ത് ടെറസ്സിനു മുകളിലും സൺഷേഡിലും വെള്ളം കെട്ടി നിൽക്കാതിരിക്കാൻ ശ്രദ്ധിക്കുക
· വീടിന്റെ പരിസരത്തും പുരയിടങ്ങളിലും കാണുന്ന കുഴികൾ മണ്ണിട്ടുമൂടുക. അല്ലെങ്കിൽ ചാല്കീറിവെള്ളം വറ്റിച്ചുകളയുക.
· ഓടകളിലും ചാലുകളിലും വെള്ളം സുഗമമായി ഒഴുകിപ്പോകുന്നതിനായി ചപ്പുചവറുകളും മണ്ണും മറ്റും കാലാകാലങ്ങളിൽ നീക്കംചെയ്യുക.
· വീടിനു ചുറ്റുംകാണുന്ന പാഴ്‌ച്ചെടികൾ, ചപ്പുചവറുകൾ എന്നിവ നീക്കംചെയ്യുക.
· കിണറുകൾ, കുളങ്ങൾ, ടാങ്കുകൾ, ഫൗനുകൾ, താൽക്കാലികജലാശയങ്ങൾ മുതലായവയിൽ കൂത്താടി ഭോജിമത്സ്യങ്ങളായ മാനത്തുകണ്ണി, ഗപ്പി, ഗംബൂസിയ തുടങ്ങിയവയെ നിക്ഷേപിക്കുക
· ഈഡിസ് കൊതുകിന്റെ കടിയേൽക്കാതിരിക്കാൻ പകൽ സമയത്ത് ഉറങ്ങുന്നവർ കൊതുകുവല ഉപയോഗിക്കുക. കീടനാശിനിയിൽ മുക്കിയ കൊതുകുവല ഉപയോഗിക്കുന്നതാണ് ഏറെ ഉത്തമം.
· കൊതുകിനെ അകറ്റുവാൻ കഴിവുള്ള ലേപനങ്ങൾ ദേഹത്ത് പുരട്ടുക.
· ശരീരം നന്നായി മൂടിയിരിക്കുന്ന വസ്ത്രങ്ങൾ ധരിക്കുക.
· ജനൽ, വാതിൽ, വെന്റിലേറ്റർ മുതലായവയിൽ കൊതുകു കടക്കാതെ വല ഘടിപ്പിക്കുക.
- Get link
- X
- Other Apps
Comments
Post a Comment