- Get link
- X
- Other Apps
- Get link
- X
- Other Apps
കാസര്‍കോട് ജില്ലയില്‍ 555 പേര്‍ക്ക് കൂടി കോവിഡ്, 952 പേര്‍ക്ക് രോഗമുക്തി
കാസര്‍കോട് ജില്ലയില്‍ 555 പേര്‍ കൂടി കോവിഡ് 19 പോസിറ്റീവായി. ചികിത്സയിലുണ്ടായിരുന്ന 952 പേര്‍ക്ക് കോവിഡ് നെഗറ്റീവായി. നിലവില്‍ 8301 പേരാണ് കോവിഡ് ചികിത്സയിലുള്ളത്. ജില്ലയില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 128 ആയി ഉയര്‍ന്നു.
ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 33924 പേര്‍
വീടുകളില്‍ 32841 പേരും സ്ഥാപനങ്ങളില്‍ 1083 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 33924 പേരാണ്. പുതിയതായി 1202 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 2804 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു (ആര്‍ ടി പി സി ആര്‍ 1469, ആന്റിജന്‍ 1323, ട്രൂനാറ്റ് 12. 718 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 1988 പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. പുതിയതായി ആശുപത്രികളിലും മറ്റു കോവിഡ് കെയര്‍ സെന്ററുകളിലുമായി 699 പേര്‍ നിരീക്ഷണത്തില്‍ പ്രവേശിക്കപ്പെട്ടു. ആശുപത്രികളില്‍ നിന്നും കോവിഡ് കെയര്‍ സെന്ററുകളില്‍ നിന്നും 952 പേരെ ഡിസ്ചാര്‍ജ് ചെയ്തു.
67579 പേര്‍ക്കാണ് ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 58800 പേര്‍ക്ക് ഇതുവരെ കോവിഡ് നെഗറ്റീവായി.
ടെസ്റ്റ് പോസിറ്റീവിറ്റി റേറ്റ്: 20
- Get link
- X
- Other Apps
Comments
Post a Comment